83 ലക്ഷം തട്ടിയെടുത്തമൈ ഗോൾഡ് ജ്വല്ലറിയിലെ ആറുപേർക്കെതിരെ കേസ്
മട്ടന്നൂർ: ലാഭവിഹിതം വാഗ്ദാനം നൽകിസ്വർണ്ണാഭരണങ്ങളും പണവുമായി 83 ലക്ഷം നിക്ഷേപമായി സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയിൽ മട്ടന്നൂരിലെ മൈഗോൾഡ് ജ്വല്ലറിയിലെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. മട്ടന്നൂർ തില്ലങ്കേരിയിലെ അക്ഷയ് നിവാസിൽ പി. സനിൽ കുമാറിൻ്റെ പരാതിയിലാണ് ജ്വല്ലറിയിലെ പാർട്ണർ മുഴക്കുന്നിലെ തഫ്സീർ,ഫാസില ഹാജിറ , സഹായികളായ ഹംസ , ഫഹദ്, ഷമീർ എന്നിവർക്കെതിരെ കേസെടുത്തത്. പരാതിക്കാരനിൽ നിന്നും 2021 നവംബർ 18 മുതൽ 2025 മാർച്ച് 19 വരെയുള്ള കാലയളവിൽ പണമായും സ്വർണ്ണമായും 83 ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയ ശേഷം ലാഭവിഹിതമോ പണമോ തിരിച്ചു തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
