ബേങ്ക് ഫണ്ടിൽ നിന്നും കമ്മീഷൻ വാഗ്ദാനം നൽകി യുവാവിൻ്റെ 35, 24,268 രൂപ തട്ടിയെടുത്തു
.
ചന്തേര : ഐ ടി പ്രൊഫഷണുകളുടെ സിബിൽ സ്കോർ ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ നിന്ന് ഫണ്ട് ശേഖരിച്ച് അക്കൗണ്ട് ഉടമയ്ക്ക് കമ്മീഷൻ നൽകി വരുന്ന പദ്ധതിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും 35, 24 ,268 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശി ടി. മുഹമ്മദ് ജബ്ബാറിൻ്റെ പരാതിയിലാണ് മലപ്പുറം കരുവമ്പലം സ്വദേശി സലാഹുദ്ദീനെതിരെ ചന്തേര പോലീസ് കേസെടുത്തത്. 2024 ആഗസ്ത് 23 മുതൽ 2025 സപ്തംബർ 15 വരെയുള്ള കാലയളവിലാണ് പ്രതി യുവാവിൽ നിന്നും പണം കൈപ്പറ്റി ബാങ്കിൽ തിരിച്ചടക്കാതെയും കമ്മീഷൻ നൽകാതെയും വഞ്ചിച്ചതെന്ന പരാതിയിലാണ് കേസെടുത്തത്.
