ബസിൽ കടത്തിയ 223 മാരക ലഹരി ഗുളികകൾ പിടികൂടി
ഇരിട്ടി : ബസിൽ കടത്തി കൊണ്ടുപോകുകയായിരുന്ന 223മാരക ലഹരി ഗുളികകൾ എക്സൈസ് സംഘം പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച്
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ്
അന്തർ സംസ്ഥാന ബസിൽ കടത്തിയ 223 (135.697 ഗ്രാം) ലഹരിക്ക് ഉപയോഗിക്കുന്ന സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകൾ പിടികൂടിയത്. ഉടമസ്ഥനെ കണ്ടെത്താനായില്ല . വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ ടാബ്ലറ്റ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കയ്യിൽ വയ്ക്കുന്നത് കുറ്റകരമാണ്. ഗുളികകൾ കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽ
കൂട്ടുപുഴ എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ പി. അബ്ദുൾ ബഷീർ ,കെ. രാജീവൻ , കെ . എം .ദീപക്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ.ബൈജേഷ്, വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ധനുസ് പൊന്നമ്പേത്ത് ,എ.വി.അർജുൻ നാരായണൻ, ടി.പി.സുദീപ്, കെ.രമീഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.
