December 1, 2025

ലക്ഷങ്ങളുടെ സ്വർണ്ണാഭരണവും പണവും മോഷണം പ്രതി അറസ്റ്റിൽ

img_8103.jpg

തളിപ്പറമ്പ്: വീട്ടിലെ അലമാര തുറന്ന് സ്വർണ്ണവും പണവും കവർന്ന പ്രതി പിടിയിൽ. വീട്ടുടമയും പരാതിക്കാരിയുമായപന്നിയൂരിലെ സി.
റഷീദയുടെ സഹോദരിയുടെ ഭര്‍ത്താവ് കുടക് സ്വദേശി പി.എം.സുബീര്‍(42) നെയാണ് ഇൻസ്പെക്ടർ പി ബാബു മോൻ്റെ നേതൃത്വത്തിൽ എസ്.ഐ. കെ.ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.
പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയുമാണ് പ്രതി കവര്‍ന്നത്
പന്നിയൂര്‍ പള്ളിവയൽ എ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ സി.റഷീദയുടെ(50)വീട്ടിലാണ്
ഒക്ടോബര്‍ 17 ന് രാവിലെ 10 നും നവംബര്‍ 2 ന് രാവിലെ 9.30 നും ഇടയിൽ കവര്‍ച്ച നടന്നത്.
കിടപ്പുമുറിയുടെ അലമാരയില്‍ നിന്നും 3.5 പവന്റെയും 4.5 പവന്റെയും മാലകളും 2 പവന്റെ വളയും ഒരു പവന്റെ കൈചെയിനും അര പവന്‍ മോതിരവും അരപവന്റെ 2 ജോഡി കമ്മലുകളുമാണ് പ്രതി മോഷ്ടിച്ചത്.
മറ്റൊരു മുറിയിലെ അലമാരയിൽ നിന്നും 27,000 രൂപയും മോഷ്ടാവ് കൊണ്ടുപോയിരുന്നു. സ്‌ട്രോക്ക് ബാധിച്ച് കിടപ്പിലായ പരാതിക്കാരിയുടെ ഭർത്താവായ മുസ്തഫയെ പരിചരിക്കാന്‍ വരാറുണ്ടായിരുന്ന സുബീര്‍ അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger