വളപട്ടണം: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു
വളപട്ടണം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വളപട്ടണം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പ്രഖ്യാപനം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് വി.പി. വമ്പൻ നിർവഹിച്ചു. യോഗത്തിൽ എം. അബ്ദുറഹിമാൻ ഹാജി അധ്യക്ഷനായി. കെ. ജലീൽ ഹാജി, എം. അശ്രഫ്, ഖാലിദ് കച്ചായി, പാലക്കൂൽ റഹീസ്, പി. ഇല്യാസ്, വി.കെ. സെയ്തുബു തങ്ങൾ എന്നിവർ സംസാരിച്ചു.
യുഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിൽ നിലവിൽ 13 വാർഡുകളാണ്. വാർഡ് പുനർവിഭജനത്തെ തുടർന്ന് ഇനി 14 വാർഡുകൾ ഉണ്ടായിരിക്കും. ലീഗാണ് ഇവിടെ പ്രധാനകക്ഷി.
സ്ഥാനാർഥികൾ:
1️⃣ സി.വി. നൗഷാദ്
2️⃣ എം.എം. മിഥിലാജ്
3️⃣ വി.കെ. സെയ്തുബു തങ്ങൾ
4️⃣ എ.ടി. ഷഹീർ
5️⃣ എസ്. ഫസീല
1️⃣1️⃣ വി.കെ.സി. ജംഷീറ
രണ്ടാം, മൂന്നാം, അഞ്ചാം വാർഡുകളിലായി പുതുമുഖങ്ങളെയാണ് പരിഗണിച്ചിരിക്കുന്നത്. 14-ാം വാർഡിലെ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും.
നിലവിൽ പഞ്ചായത്ത് പ്രസിഡൻറായ പി.പി. ഷമീമയുടെ പേരും പരിഗണനയിലാണ്. എന്നാൽ മൂന്നു തവണ ജയിച്ചതിനാൽ സാധ്യത കുറവാണെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കാണ് ഷമീമയുടെ പേര് പരിഗണിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചു.
