കൊക്കാനിശ്ശേരി ജേസീസ്‌ക്ക് സോൺ കോൺഫറൻസിൽ നിരവധി അവാർഡുകൾ; ഷിജുമോഹന് മികച്ച പ്രസിഡന്റിന്റെ ബഹുമതി

കണ്ണൂർ ∙ ജെ.സി.ഐ ഇന്ത്യ 2025 സോൺ 19-ന്റെ സോൺ കോൺഫറൻസിൽ കൊക്കാനിശ്ശേരി ജേസീസ് ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കി. 2025-ലെ മികച്ച പ്രസിഡന്റ് എന്ന ബഹുമതി ജെ.എഫ്.ഡി. ഷിജുമോഹൻ നേടി.
അതോടൊപ്പം, മികച്ച പുതിയ വനിതാ മെമ്പറായി ജെസി ശാരിക, മികച്ച സോൺ ഓഫീസറായി ജെസി അനീസ് തയ്യിൽ എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച ബുള്ളറ്റിൻ, ജെസി വീക്ക് പ്രോഗ്രാം എന്നീ വിഭാഗങ്ങളിലും കൊക്കാനിശ്ശേരി ഒന്നാം സ്ഥാനം നേടി.
പുതുതായി രൂപീകരിച്ച കൊക്കാനിശ്ശേരി പുതിയ ക്ലബ്ബിന് സ്പെഷ്യൽ അവാർഡ് ലഭിച്ചു.
ജെ.സി.ഐ ഇന്ത്യ നൽകുന്ന യങ് ബിസിനസ്മാൻ അവാർഡ് – കമൽപത്ര 2025 കൊക്കാനിശ്ശേരി ജേസീസ് പ്രസിഡന്റും എയർബോൺ കോളേജ് സിഇഒ & ഡയറക്ടറുമായ ഷിജു മോഹന് ലഭിച്ചു.
ഈ നേട്ടങ്ങളിലൂടെ 2025 വർഷം കൊക്കാനിശ്ശേരി ജേസീസിന് ഏറ്റവും വിജയകരമായ വർഷമായി മാറിയതായി പ്രസിഡന്റ് ഷിജുമോഹൻ പറഞ്ഞു. “ഈ വിജയത്തിന് പിന്നിൽ മുഴുവൻ ടീമിന്റെയും കൂട്ടായ്മയാണുള്ളത്,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






