റാഗിങ്ങ് : അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾ ക്കെതിരെ കേസ്

മേൽപ്പറമ്പ്: പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് റാഗിങ്ങിന് വിധേയമാക്കി മർദ്ദിച്ച അഞ്ച് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പോലീസ്കേസെടുത്തു. ചെമ്മനാട് ജമാഅത്ത്ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ചെമ്പരിക്കയിലെ മുഹമ്മദ് ഹുബുദീന്റെ പരാതിയിലാണ് പ്ലസ് ടു വിദ്യാർത്ഥികളായ ഷസിൽ, അബു സഹദുള്ള എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. ഈ മാസം 4 ന് വൈകുന്നേരം 3.30 മണിക്കാണ് സംഭവം. പരാതിക്കാരനോട് ഷർട്ടിന്റെ ബട്ടൺ ഊരാൻ ആവശ്യപ്പെടുകയും പ്രതികൾ പിറകോട്ട് തള്ളിയിടുകയും നിലത്തുവീണപ്പോൾ പ്രതികൾ കാലു കൊണ്ട് ചവിട്ടുകയും കൈ കൊണ്ട് മുഖത്തും നെഞ്ചത്തും അടിക്കുകയും ചെയ്ത് പരിക്കേൽപിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.






