18 ഗ്രാംഎംഡി എം എ യുമായി രണ്ടു പേർ അറസ്റ്റിൽ
ഇരിട്ടി. കർണ്ണാടകത്തിൽ നിന്നും ബസിൽ കടത്തുകയായിരുന്ന 18 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എ യുമായി രണ്ടുപേരെ ഇരിട്ടി പോലീസും ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. കണ്ണവം ചെറുവാഞ്ചേരി സ്വദേശി ഹാരിസ് (38), കോഴിക്കോട് കുറ്റ്യാടി സ്വദേശി സുഹൈൽ (30) എന്നിവരെയാണ് ഇരിട്ടി എസ്.ഐ.കെ.ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രിയോടെ കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ വെച്ച് വാഹന പരിശോധനക്കിടെ കെ എസ് ആർ ടി.സി ബസിൽ വെച്ചാണ് മാരക ലഹരി മരുന്നായ 18 ഗ്രാം എംഡി എം എ യുമായി പ്രതികൾ പോലീസ് പിടിയിലായത്.
