പയ്യന്നൂരിൽ വാഹനപകടം; ഒരാൾ മരണപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്.
മദ്യലഹരിയിൽ കാറോടിച്ച് അപകടം വരുത്തിയതിന് 2 യുവാക്കളെ പോലീസ് പിടി കൂടി. ഇന്നലെ
രാത്രി 9.30 മണിയോടെ പയ്യന്നൂർ പാസ്പോർട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂർ ടൗണിലേക്ക് അമിത വേഗതയിലെത്തിയ
KL 07 BK 8383 ഹുണ്ടായി വെർന്നാ കാറാണ് അപകടം വരുത്തിയത്. യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷയ്ക്കും രണ്ട് ബൈക്കുളെയും ഇടിക്കുകയും ചെയ്തു. ബൈക്ക് യാത്രികർക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ ടയർ പൊട്ടി. നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് പഴയ ബസ് സ്റ്റാൻ്റിന് സമീപത്ത് വെച്ച് കാർ തടഞ്ഞു നിർത്തുകയും
പോലീസിനെ അറിയിക്കുകയും ചെയ്തു.
കാറിൽ 4 യുവാക്കളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ പോലീസ് പിടികൂടി. മറ്റു രണ്ടു പേർ ഇറങ്ങി ഓടി രക്ഷപ്പെട്ടു.
നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ രാത്രി 12 മണിയോടെ ഓട്ടോയിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശിനി ഖദീജ (58) മരണപ്പെട്ടു.
