വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്
തളിപ്പറമ്പ : കോളേജ് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച രണ്ടു വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സർസയ്യിദ് കോളേജ് വിദ്യാർത്ഥി ചിറക്കൽ കാട്ടാമ്പള്ളി പഴയ റോഡ് സ്വദേശി കണ്ടത്തിൽ ഹൗസിൽ മുഹമ്മദ്ഷാസിൻ്റെ (18) പരാതിയിലാണ് ബാസിൽ, ഫഹീസ് എന്നിവർക്കെതിരെ കേസെടുത്തത്. മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 11.30 മണിക്കാണ് സംഭവം പരാതിക്കാരനെ ഒന്നാം പ്രതിഫോണിൽ വിളിച്ചു വരുത്തി രണ്ടാം പ്രതിയുടെ ബൈക്കിൽ കയറ്റി പ്രതിയുടെ തളിപ്പറമ്പിലെ വീട്ടിൽ കൊണ്ടുപോയി മുനിയുടെ വാതിലടച്ച ശേഷംമർദ്ദിക്കുകയും ഫോൺ ചാർജ് കേബിൾ കൊണ്ടും ബെൽറ്റ് കൊണ്ടും കാലിൽ ചവിട്ടിയും അടിച്ചു പരിക്കേൽപ്പിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
