വിസവാഗ്ദാനംനൽകി രണ്ടര ലക്ഷം തട്ടിയെടുത്തു
ഉളിക്കൽ. വിദേശത്തേക്ക് ജോലിക്കുള്ളവിസ വാഗ്ദാനം നൽകി രണ്ടര ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന യുവാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. വയത്തൂർ എരുതും കടവിലെ ഡയസ് കെ. ഡെന്നിയുടെ പരാതിയിലാണ് ചെമ്പേരി നെല്ലിക്കുറ്റി കോട്ടക്കുന്നിലെ ക്രിസ്റ്റിസ്റ്റീഫനെ (33)തിരെ ഉളിക്കൽ പോലീസ് കേസെടുത്തത്. ഹംഗറിയിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും 2024 ജൂലായ് 12 മുതൽ 2024ഒക്ടോബർ 7 വരെയുള്ള കാലയളവിൽ പണമായും ഗൂഗിൾ പേ വഴിയും ചെക്കായും 2,50,000 രൂപ വാങ്ങിയിട്ടും നാളിതുവരെയായി വിസയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
