പാൻ മസാലയുമായി രണ്ടുപേർ പിടിയിൽ
കണ്ണൂർ: വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ബല്ല ചിത്രബറഗോൺ സ്വദേശി ജങ്കാലി (38), ആസാം സപ്ത ഗ്രാം സ്വദേശി സഹിദുർറഹ്മാൻ (39) എന്നിവരെയാണ് ടൗൺഎസ്.ഐ.വി. വി. ദീപ്തിയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ പട്രോളിംഗിനിടെ പാറക്കണ്ടിയിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും 200 ഓളം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു.
