മൂന്നു പവൻ്റെ മാല മോഷണ കേസിലെ പ്രതിവിഷം കഴിച്ച് ആശുപത്രിയിൽ
കുടിയാന്മല: മദ്യലഹരിയിലായിരുന്ന ആളുടെ കഴുത്തിൽ നിന്നും മൂന്നു പവനും രണ്ടു ഗ്രാം തൂക്കവുള്ള മാല കവർന്ന കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ. വധശ്രമ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ നടുവിൽ സ്വദേശി കൊല്ലൻ രാജേഷിനെ (43)യാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്ര പരി ചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
നടുവിൽ മണ്ഡളം സ്വദേശി ഒ.എം. ഫ്രാൻസിൻ്റെ (67)
പരാതിയിലാണ് രാജേഷിനെ (43) തിരെ കുടിയാന്മല പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 8 ന് രാവിലെ 6 മണിക്കും എട്ട് മണിക്കുമിടയിൽ പ്രതിയുടെ വീട്ടിൽ വെച്ചാണ് സംഭവം. മദ്യലഹരിയിൽ അവശനായ പരാതിക്കാരൻ്റെ മൂന്നു പവൻ രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണമാല പ്രതി കവർന്നു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. മാല കാണാതായതോടെ പലതവണ പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടും പ്രതി മാല നൽകാതെ വഞ്ചിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിവിഷം കഴിച്ച് ആശുപത്രിയിലായത്. തുടർന്നാണ് മാലമോഷണത്തിന് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
