December 1, 2025

ടാഗോർ സ്കൂൾ മീറ്റിംഗ് ഹാൾ ആൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു

b20efae2-6a85-4842-935e-b56505638726.jpg

തളിപ്പറമ്പ :നഗരസഭ നവീകരിച്ച ടാഗോർ സ്കൂൾ മീറ്റിംഗ് ഹാൾ ആൻ്റ്ലാബ് ഉദ്ഘാടനവും വിദ്യാലയങ്ങൾക്കുള്ള ലാപ്ടോപ്പ്,പ്രൊജക്ടർ, ഫർണിച്ചർ,മെഡിക്കൽ നഗരസഭയിലെ 16 വിദ്യാലയങ്ങൾക്കുള്ള കിറ്റ്,ക്ലീനിങ് കിറ്റ്, സ്റ്റേഷനറി സാധനങ്ങളുടെ വിതരണവും നഗരസഭ വൈസ്ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
60 ലക്ഷം രൂപയാണ് മീറ്റിംഗ് ഹാൾ ഉൾപ്പെടെ പദ്ധതി ചെലവ് .
സ്ഥിരം സമിതി അധ്യക്ഷൻമാരായ എം. കെ. ഷബിത, പി പി. മുഹമ്മദ് നിസാർ,കൗൺസിലർമാരായ ടി മുനീറ, പി. കെ സാഹിദ, എം സജ്‌ന, നൗഷാദ് മാസ്റ്റർ, റീന ബായ്,ഷീജ ആൻഡ്രൂസ്, തുടങ്ങിയവർ പ്രസംഗിച്ചു. നഗര സഭയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി കദീജ സ്വാഗതവും ടാഗോർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സജി ജോൺ നന്ദിയും പറഞ്ഞു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger