കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു.
കോറോം :മുത്തത്തി എസ്.വി യു.പി സ്കൂളിലെ അധ്യാപികയായിരുന്ന ബീന ടീച്ചർ സംഭാവന നൽകിയ കുട്ടികളുടെ പാർക്ക് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ എം ചന്തുക്കുട്ടി അധ്യക്ഷനായി. രജിത്ത് പി.പി, എം.ചന്ദ്രൻ, ബീന ടീച്ചർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ സി കെ സുരേഷ് സ്വാഗതവും, സുധ എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് 2024 -25 വർഷം മികച്ച നഗരസഭ ചെയർപേഴ്സനായി തിരഞ്ഞെടുത്ത് ജവഹർ പുരസ്കാരം നേടിയ കെ വി ലളിതയ്ക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.
