December 1, 2025

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

f593baf6-1327-4e61-90d3-3df81487823c.jpg


കണ്ണൂരില്‍ നവംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ നഗരത്തിലെ 15 വേദികളിലായി 15 ഉപജില്ലകളിലെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. പൊടിക്കുണ്ട് സ്വദേശി വി.പി ജ്യോതിഷ് കുമാര്‍ ആണ് ലോഗോ രൂപകല്‍പന ചെയ്തത്. 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ വി.വി രതീഷ്, കണ്‍വീനര്‍മാരായ യു.കെ ബാലചന്ദ്രന്‍, കെ.പി മനോജ് കുമാര്‍, കെ ഇസ്മയില്‍, ഷൈനേഷ്ചന്ദ്ര, ദേവേശന്‍ ചാത്തോത്ത്, ടി.കെ രാജേഷ്, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger