അഴിമതിക്കെതിരെ സമരം 49 ബി ജെ പി ക്കാർക്കെതിരെ കേസ്
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിലെ അഴിമതിയിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ഓഫീസ് റോഡിന് സമീപം റോഡിൽ കുത്തിയിരുന്ന് സമരം നടത്തി വാഹനഗതാഗതം തടസ്സപ്പെടുത്തിയ നേതാക്കൾ ഉൾപ്പെടെ 49 ബി ജെ പി പ്രവർത്തകർക്കെതിരെ കേസ്. നേതാക്കളായഎ. പി. അബ്ദുള്ളക്കുട്ടി, സി.രഘുനാഥൻ, കെ.കെ. വിനോദ് കുമാർ,ടി.സി. മനോജ്, സുരേഷ് ബാബു, വിജയ്, കൃഷ്ണപ്രഭ , വി.കെ. ഷൈജു, രാഗിണി ടീച്ചർ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 40 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. റോഡ് കയ്യേറി മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തത്.
