രണ്ടുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
തളിപ്പറമ്പ് : അമ്പത് ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ . കുറുമാത്തൂർ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ മുബഷീറയെ (31) യാണ് ഇൻസ്പെക്ടർ പി.ബാബുമോനും സംഘവും അറസ്റ്റു ചെയ്തത്. നവംബർ മൂന്നിന് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കിണറ്റിനരികിൽ കൈ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബന്ധത്തിൽ കിണറ്റിൽ വീണു കുഞ്ഞ് മരിച്ചുവെന്നായിരുന്നു ആദ്യഘട്ടത്തിൽ യുവതി പരിസരവാസികളെ അറിയിച്ചിരുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റും പരിശോധിച്ച ശേഷമാണ് കുഞ്ഞ് കിണറ്റിൽ വീണ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. പോലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കർണ്ണാടക മടിക്കേരി കുശാൽ നഗറിൽ ബിസിനസുകാരനായ
കുറുമാത്തൂർ പൊക്കുണ്ടിലെ ജാബിന്റെയും മുബഷീറ യുടെയും മകൻ ആമീഷ് ആണ് മരിച്ചിരുന്നത്. കുളിപ്പിക്കുന്നതിനിടെ മാതാവിൻ്റെകൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് പറഞ്ഞിരുന്നത്.
പോലീസ് പിടിയിലായ കുഞ്ഞിന്റെ അമ്മയുടെ നിലവിളികേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. കിണറ്റിൽ നിന്നും പുറത്തെടുത്ത കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല
