മാലിന്യ പരിപാലനം: നഗരസഭ വാക്കത്തോൺ നടത്തി
തളിപ്പറമ്പ്: നഗരത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നഗരം ശുചിയോടെ മനോഹരമായി നിലനിർത്തുന്നതിനുമായി ഓരോ ചുവടുവെപ്പും
ശുചിത്വ ഭാവിയിലേക്ക് എന്ന മുദ്രാവാക്യമുയർത്തി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് നഗരസഭ സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി. പി .മുഹമ്മദ് നിസാർ, എം കെ ഷബിത, പി.റജുല,കെ.പി കദീജ, നഗരസഭ കൗൺസിലർമാർ നഗരസഭയിലെ വിവിധ വിദ്യാലയങ്ങളിലെ എൻഎസ്എസ്, എസ്.പി.സി വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, വാർഡ് കൗൺസിലർമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു. കെ.എസ്.ഡബ്ള്യു.എം.പി സോഷ്യൽ കം കമ്മ്യൂണിക്കേഷൻ എക്സ്പെർട് പി.അപർണ, ഫിനാൻഷ്യൽ എക്സ്പെർട്ട് കെ വി നാരായണൻ, കെ എസ് ഡബ്ല്യുഎം പി എഞ്ചിനീയർ അഖില ആഗ്നസ് മാത്യു എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിറവക്ക് നിന്നും ആരംഭിച്ച റാലി ടൗൺ സ്ക്വയറിൽ സമാപിച്ചു.
