പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ ലൈറ്റ് ഇൻസ്റ്റാളേഷൻ ഉദ്ഘാടനം കെ വി സുമേഷ് എം എൽ എ നിർവഹിച്ചു
എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. പദ്ധതി പൂർത്തിയായതോടെ പാപ്പിനിശ്ശേരി മേൽപ്പാലം രാത്രി സമയങ്ങളിലും സുരക്ഷിത ഗതാഗതത്തിനും മനോഹരമായ കാഴ്ചയ്ക്കും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ അധ്യക്ഷയായി.
2023-24 വർഷത്തെ വികസന നിധിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവിൽ 26 എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. കെ വി സുമേഷ് എം.എൽ.എ സമർപ്പിച്ച എസ്റ്റിമേറ്റിന് ജില്ലാ ഭരണാനുമതി ലഭിക്കുകയും, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സാങ്കേതികാനുമതി നൽകുകയും ചെയ്തു. തുടർന്ന് റീ-ടെണ്ടർ നടത്തി, കോഴിക്കോടുകാരനായ പവർ ലൈൻ സ്ഥാപനം നടത്തുന്ന പ്രദീപ് കുമാർ കരാറിൽ ഒപ്പുവെച്ച് ആരംഭിച്ച പ്രവൃത്തി പൂർത്തിയായി.
പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല, വൈസ് പ്രസിഡന്റ് കെ. പ്രദീപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ സി. ഷാഫി, കെ.വി. മുബ്സീന, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. സുമേഷ്, വളപട്ടണം പോലീസ് സി.ഐ വിജേഷ് എന്നിവർ സംസാരിച്ചു.
