വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണി മൂന്നു പേർക്കെതിരെ കേസ്
പയ്യന്നൂർ : വീട്ടു വരാന്തയിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. ഏഴിമല കാട്ടാമ്പള്ളി കോറ സ്വദേശിനി ലിസി ചെറ്റയിൽ എന്നവരുടെ പരാതിയിലാണ് നോബി, സാജൻ, റിജോ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. അയൽപക്കത്തെ വിവാഹ വീട്ടിൽ വെച്ച് പരാതിക്കാരിയുടെ മരുമകൻ വീഡിയോ എടുത്തത് സംബന്ധിച്ച വിരോധം കാരണം വീട്ടു വരാന്തയിൽ അതിക്രമിച്ചു കയറിയ പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യെന്ന പരാതിയിലാണ് കേസെടുത്തത്.
