സ്കൂട്ടർ കത്തിച്ച സംഭവം യുവാവിനെതിരെ കേസ്
കണ്ണൂർ: വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു.
ചാലാട് തെക്കൻ മണൽ സ്വദേശിനി കെ.സൽനയുടെ പരാതിയിലാണ് നാരായണൻ്റെ മകൻ നിജിലിനെതിരെ കേസെടുത്തത്. പരാതിക്കാരി താമസിക്കുന്ന പള്ളിക്കുന്ന് തെക്കൻ മണലിലെ വാടക വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കെ.എൽ. 13.എ എസ്.9025 നമ്പർ സ്കൂട്ടറും വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ. 13 എ.ഇ. 9069നമ്പർ സ്കൂട്ടറുമാണ് പ്രതി അതിക്രമിച്ച് കയറി തീയിട്ട് നശിപ്പിച്ചത്. കണ്ണൂർ കോർപ്പറേഷനെതിരായ അഴിമതിയുമായി ബന്ധപ്പെട്ട് ചേമ്പർ ഹാളിൽ നടന്ന പരിപാടി പരാതിക്കാരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിലുള്ള വിരോധമാണ് തീവെപ്പിന് കാരണമെന്ന് പറയുന്നു
