മരമിൽ തൊഴിലാളിമരിച്ച നിലയിൽ
വളപട്ടണം: വാടക ക്വാട്ടേർസിൽ ഉറങ്ങാൻ കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി ലവകുശിനെ (32) യാണ് ഇന്ന് രാവിലെ 6.30 മണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.കീരിയാട്ടെ മരമില്ലിലെ തൊഴിലാളിയാണ്. കീരിയാട് ന്യൂ ജയാ മരമില്ലിനടുത്ത ഇരു നില കെട്ടിടത്തിലെ മുറിയിൽ സഹോദരനും മറ്റു മൂന്നു പേർക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഹൃദയാഘയാഘാതമാണെനാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
