റെയിൽവേ സിഗ്നൽ ജോലിക്കു സൂക്ഷിച്ച 10 ലക്ഷത്തിൻ്റെ കേബിളുകൾ മോഷ്ടിച്ചു
പയ്യന്നൂർ: റെയിൽവേയുടെ സിഗ്നൽ കേബിളുകൾ ഇടുന്നതിനു വേണ്ടി സൂക്ഷിച്ച 10 ലക്ഷം രൂപവിലമതിക്കുന്ന കേബിളുകൾ മോഷ്ടിച്ചു കൊണ്ടുപോയി. നിർമ്മാണ കമ്പനിയായ ഇ.ടു. ഇ റെയിൽ അധികൃതർ കവ്വായി പാലത്തിനു സമീപം കുഴിയെടുത്ത് അതിൽ ഇറക്കിവെച്ചിരുന്ന കേബിളുകളാണ് മോഷണം പോയത്. കഴിഞ്ഞ മാസം 15നും 31 നു മിടയിലാണ് സംഭവം. തുടർന്ന് കമ്പനി പ്രൊജക്ട് മാനേജർ ശ്രീഹരിസാബു പയ്യന്നൂർ പോലീസിൽ പരാതിനൽകി . കേസെടുത്ത പോലീസ്അന്വേഷണം തുടങ്ങി
