അശ്ലീല ചേഷ്ട മധ്യവയസ്കൻ പിടിയിൽ

കണ്ണൂർ: താവക്കര പുതിയ ബസ് സ്റ്റാൻ്റിന് സമീപം സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ ലൈംഗീക ചേഷ്ടകളും അശ്ലീല ആംഗ്യവും കാണിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി. സുനിൽ കുമാറിനെ (51)യാണ് ടൗൺ സ്റ്റേഷൻഎസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് ഇയാൾ പോലീസ് പിടിയിലായത്.






