പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണ്ണം കവർന്നു
കാഞ്ഞങ്ങാട്: പട്ടാപ്പകൽവീട് കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു. കാഞ്ഞങ്ങാട് മാർക്കറ്റ് റോഡ് അളറായിലെ ശ്രീ ഗണേഷ് ഹൗസിൽ കെ. ശിവരാമൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീടു പൂട്ടി ദമ്പതികൾ രാവിലെ ജോലിക്ക് പോയതായിരുന്നു തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് പവൻ്റെ ആഭരണങ്ങൾ മോഷണം പോയതായി മനസ്സിലായത്. തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
