മൂന്ന് തവണ മൽസരിച്ച് മാറി നിന്നവർക്ക് ഇളവ്; വ്യവസ്ഥയിൽ അയവു വരുത്തി ലീഗ്
തദ്ദേശ തിരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയിൽ അയവു വരുത്തി മുസ്‌ലിം ലീഗ് പുതിയ തീരുമാനം പ്രഖ്യാപിച്ചു. മൂന്ന് തവണ മൽസരിച്ച് മാറി നിന്നവർക്ക് ഇത്തവണ ഇളവ് നൽകാനാണ് തീരുമാനം.
കഴിഞ്ഞ തവണത്തെ വ്യവസ്ഥ മൂലം മാറി നിന്നവർക്ക് അനിവാര്യമാണെങ്കിൽ ഈ തവണ വീണ്ടും മൽസരിക്കാമെന്ന് പാർട്ടി സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വീണ്ടും മൽസരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികളുടെ അനുമതി അനിവാര്യമാണെന്നും സർക്കുലർ പറയുന്നു.
പാർട്ടിയുടെ വിജയസാധ്യതയും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് ഈ പുതിയ തീരുമാനം എടുത്തതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
