ചാണ്ടി ഉമ്മന് എഐസിസി പദവി; രണ്ടു സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍
കെപിസിസി പുനഃസംഘടനയിൽ എതിർപ്പ് അറിയിച്ച ചാണ്ടി ഉമ്മനും ഷമാ മുഹമ്മദിനും പുതിയ ചുമതല നൽകി എഐസിസി. ടാലന്റ് ഹണ്ട് കോർഡിനേറ്റർ പദവിയാണ് ഇരുവർക്കും നൽകിയിരിക്കുന്നത്. അരുണാചൽ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് ചാണ്ടി ഉമ്മന് നൽകിയിട്ടുള്ളത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകി
