ഇന്ത്യന്‍ നാവികസേനയിൽ അഗ്‌നിവീറായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശി ഗോവയിൽ ബൈക്കപകടത്തിൽ മരിച്ചു
മാങ്ങാട്ടുപറമ്പ്: ഇന്ത്യന്‍ നാവികസേനയിൽ അഗ്‌നിവീറായി സേവനമനുഷ്ഠിക്കുന്ന മാങ്ങാട് സ്വദേശി വിഷ്ണു ജയപ്രകാശ് (22) ഗോവയിൽ ബൈക്കപകടത്തിൽ മരിച്ചു.
റിട്ട. സുബേദാർ മേജർ ടി.വി. ജയപ്രകാശ്– പി.പി. ലീന (ടീച്ചർ, മൊറാഴ് ഹൈയർ സെക്കണ്ടറി സ്കൂൾ) ദമ്പതികളുടെ മകനാണ്. സഹോദരൻ കാർത്തിക ജയപ്രകാശ് (പ്ലസ് വൺ വിദ്യാർത്ഥി, കേന്ദ്രീയ വിദ്യാലയം, കെൽട്രോൺ നഗർ).
മൃതദേഹം മാങ്ങാട് കെ.എസ്.ഇ.ബി സബ്ബ് സ്റ്റേഷൻ സമീപം ഭവനത്തിൽ നാളെ രാവിലെ 7 മണി മുതൽ 9 മണി വരെ പൊതുദർശനത്തിനും, പിന്നീട് കുറുമാത്തൂരിലെ തറവാട്ടു വീട്ടിൽ 10 മണി മുതലും പൊതുദർശനത്തിനും വെക്കും. സംസ്‌കാരം പകൽ 11 മണിക്ക് കുറുമാത്തൂരിൽ നടത്തപ്പെടും.
