October 24, 2025

“സയൻസ് മാഷിലെ ” അഭിനയതിളക്കത്തിൽ വാടിസജി മികച്ച നടൻ

9b77dfc5-76b0-480f-847a-2577d8dfe100.jpg

പിണറായി:കെ.പി.സദു മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ച്, സൗഹൃദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്-കാപ്പുമൽ സംഘടിപ്പിച്ച ഉത്തര മേഖല തെരുവ് നാടക മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നാല് നാടകങ്ങളിൽ മികച്ച നടൻ വാടി സജി മൊറാഴ . (നാടകം-സയൻസ് മാഷ്) .
കെ വി പവിത്രന്റെ അധ്യക്ഷതയിൽ നാടക മത്സരം പ്രശസ്ത സിനിമ,സീരിയൽ, നാടക നടൻ മഞ്ജുളൻ ഉദ്‌ഘാടനം ചെയ്തു. സിനിമ നാടക രംഗത്ത് ഏറെ പ്രശസ്തരായ രാജേന്ദ്രൻ തായാട്ട്, മഞ്ജുളൻ, സുധി പാനൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ. സി പി എം പിണറായിഏരിയാ കമ്മിറ്റി അംഗം
കോങ്കി രവീന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇതിനകം നിരവധി വേദികൾ പിന്നിട്ട “ സയൻസ് മാഷ് ” എന്ന തെരുവ് നാടകം. സമൂഹത്തിൽ ആളി പടർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസത്തിനെതിരെ വിരൽചൂണ്ടുന്ന നാടകമാണ്. നാടക രചന നിർവ്വഹിച്ചത് തോമസ് കേളംകുർ ആണ്. സംവിധാനം നിർവ്വഹിച്ചത് രവി ഏഴോം.
അവതരണം നന്മ പാളിയത്ത് വളപ്പ്.
ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയ മൊറാഴ സ്വദേശിയായ വാടി സജി.
സിപി ഐ എം ജില്ലാകമ്മറ്റി അംഗമായിരുന്ന വാടി രവിയുടെ മകനാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger