ബോംബേറ് സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

കണ്ണപുരം: കണ്ണപുരം പോലീസ് സ്റ്റേഷന് സമീപത്തെ ബി.ജെ.പി.നേതാവ് വിജു നാരായണൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കണ്ണപുരം സർവ്വീസ് സഹകരണ ബാങ്ക് അപ്രൈസറും സി.പി.എം കണ്ണപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പറും ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ കണ്ണപുരം ഇടക്കേപ്പുറത്തെ
ടി.വി.രജീഷ് (36) നെയാണ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ്
ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു ഒക്ടോബർ ര രണ്ടിന് പുലർച്ചെ 2.30 മണിക്കാണ് വീട്ടിനു നേരെ ബോംബേറ് നടന്നത്. ബോംബേറിൽ
വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചിരുന്നു.






