LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

സ്കൂൾ പുതിയ കെട്ടിടനിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

img_5499.jpg
Spread the love

പയ്യന്നൂർ : എ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി ടി ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ കെ വി ലളിത അധ്യക്ഷയായിരുന്നു. പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ സനോജ് കുമാർ സങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, ടി പി സമീറ, ടി വിശ്വനാഥൻ, മണിയറ ചന്ദ്രൻ, ശശി വട്ടക്കൊവ്വൽ, കെ ശശീന്ദ്രൻ, എം ചന്ദ്രൻ, സജിന പ്രിയേഷ്, കെ ശ്രീലത, സി കെ ബിന്ദു, ടി അഷ്റഫ്, കെ അനിൽ , വി സ്നേഹവല്ലി, എം രേഖ, കെ പി താഹിറ എന്നിവർ സംസാരിച്ചു.
സംസ്ഥാന ബജറ്റിൽ 2.5 കോടി രൂപ കെട്ടിട നിർമാണത്തിന് വകയിരുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. പുതിയ കെട്ടിടത്തിൽ രണ്ടു നിലകളിലായി 12 ക്ലാസ്സ് മുറികളും എട്ട് ശുചിമുറി ബ്ലോക്കുകളും ഉണ്ടാകും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!