താലൂക്ക് കൺവെൻഷനും കുടുംബ സംഗമവും

പയ്യന്നൂർ:കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ളോർ ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ് ഫോമ.) പയ്യന്നൂർ താലുക്ക് കൺവെൻഷനും കുടുംബ സംഗമവും നടന്നു. പയ്യന്നൂർ കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ താലൂക്ക് വൈസ് പ്രസിഡന്റ് കെ.കെ.രമേഷ്സ്വാഗതം പറഞ്ഞു.പ്രസിഡന്റ് എം.വി കുമാരൻ്റെ അധ്യക്ഷതയിൽ
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി വി ജയൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ടി. ശ്രീജിത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെസ് ഫോമ സംസ്ഥാന വൈസ് പ്രസിഡന്റ് എം ബാബുരാജ് ആശംസകൾ നേർന്ന് സംസാരിച്ചു.ട്രഷറർ സി. ഷാജി നന്ദിയും പറഞ്ഞു .






