പാചക വാതക സിലിണ്ടറിൽ തീപിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളായനാലുപേർക്ക് പൊള്ളലേറ്റു രണ്ടുപേരുടെ നില ഗുരുതരം

പഴയങ്ങാടി : പുതിയങ്ങാടിയിൽ ക്വാട്ടേർസിലെ അടുക്കളയിലെ പാചക വാതകം ചോർന്ന് തീപിടിച്ച് മത്സ്യ തൊഴിലാളിയുംഇതര സംസ്ഥാന തൊഴിലാളികളുമായനാലുപേർക്ക് പൊള്ളലേറ്റു. രണ്ടുപേരുടെ നില ഗുരുതരം . ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹ്റ, ജിതേന്ദ്ര ബഹ്റ, സുഭാഷ് ബഹ്റ, നിഘം ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം.
നാലു പേരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ശിവ ബഹ്റ, നിഖം ബഹ്റ, എന്നിവരുടെ നില ഗുരുതരമാണ്. പുതിയങ്ങാടി സ്വദേശി സലീമിന്റെ ഉടമസ്ഥതയിലുള്ള അൽ റജബ് ബോട്ടിൽ മത്സ്യ തൊഴിലാളികളാണ് ഇവർ. ഇന്നലെ രാത്രി താമസിക്കുന്ന റൂമിൽ വെച്ച് ഭക്ഷണം പാചകം ചെയ്തതിനുശേഷം ഗ്യാസ് സിലിണ്ടറും അടുപ്പും ഓഫാക്കാതെ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് ഇവരിൽ ഒരാൾ ബീഡി കത്തിക്കാൻ ലൈറ്റർ ഉരച്ചതോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ്പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.






