കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.

പയ്യന്നൂർ.ടി.എം.കെ വിഷ്ണു നമ്പീശൻ സ്മാരക അദ്ധ്യാപക അവാർഡ് ലഭിച്ച പി.ശശിധരൻ മാസ്റ്ററെയും സംസ്ഥാന തല സൃഷ്ടി ഹാക്കത്തോൺ 2025 വിജയികളായ കരിവെള്ളൂർ എ.വിസ്മാരക ഹയർ സെക്കൻ്ററി സ്ക്കൂൾ എട്ടാം തരം വിദ്യാർത്ഥികളായ വേദിക് വിനോദിനെയും ഇക്ഷിത് ബാലകൃഷ്ണനെയും അനുമോദിച്ചു. ചടങ്ങിൽബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. ജയരാജ് ഉപഹാരം നൽകി അനുമോദിച്ചു. മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് കോറോം അദ്ധ്യക്ഷത വഹിച്ചു. വി.എം പീതാംബരൻ, കച്ചേരി രമേശൻ, പുഷ്പ തറമ്മൽ, ആർ. ഭാസ്ക്കരൻ, നാരായണൻ കുന്തി വീട്, എ.പി രാമചന്രൻ, അപ്പുകോറോം എന്നിവർ സംസാരിച്ചു.






