യുവാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക ഉദ്ദേശത്തോടെ ചുംബിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ പോക്സോ കേസ്. ടൗൺ സ്റ്റേഷൻ പരിധിയിലെ 12കാരിയുടെ പരാതിയിലാണ് മാതാവിന്റെ സുഹൃത്തിന്റെ ഭർത്താവിനെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പരാതിക്കാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം നൽകുകയും കുട്ടിയുമായി ടൗൺസ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.






