LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

പോക്സോ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ

img_0299.jpg
Spread the love

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ടൗണിലെ ഓട്ടോഡ്രൈവർ ബാബു(61) വിനെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ പ്രതി 2016 ലും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ടൗൺസ്റ്റേഷൻ പരിധിയിലെ 14കാരനെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ ടൗൺ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം താവക്കരയ്ക്ക് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന മത്സ്യ തൊഴിലാളി ബഷീറിനെ (65) ടൗൺ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻ്റിലാണ്.സ്റ്റേഷൻ പരിധിയിലെ 14 കാരനെയാണ് പ്രതികൾ പീഡിപ്പിച്ചത്. സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടയിലായിരുന്നു പീഡനം. 14 കാരനെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പല തവണ പ്രതികൾ പീഡിപ്പിക്കുകയും പിന്നീട് സംഭവം കുട്ടി ബന്ധുക്കളോട് പറയുകയും ടൗൺപോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. ഇയാൾ ഒളിവിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!