രണ്ടു പേർക്ക് കടന്നൽ കുത്തേറ്റു

നീലേശ്വരം: ജോലിക്കു പോകുകയായിരുന്നവഴി യാത്രക്കാരിയായ സ്ത്രീക്കും വിദ്യാർത്ഥിക്കും കടന്നൽ കുത്തേറ്റു.നീലേശ്വരം ന്യൂ ഐസ് ഓഫ് പാരീസ് ഒപ്റ്റിക്കൽ ജീവനക്കാരി പുതുക്കൈയിലെ ശ്രീലേഖ (55), സഹോദരി പരേതയായ ഭാഗ്യ പ്രഭയുടെ മകൻ ദേവാനന്ദ് (15) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെ 8.45 മണിയോടെയാണ് സംഭവം.ശ്രീലേഖ ജോലിക്കും ദേവാനന്ദ് സ്കൂളിലേക്കും പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ ഉടനെയാണ് കടന്നൽകൂട്ടത്തിന്റെ ആക്രമത്തിനിരയായത്. ബഹളം കേട്ട് ഓടി കൂടിയ പരിസരവാസികൾ ഇരുവരെയും ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീലേഖയുടെ നില ഗുരുതരമായതിനാൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






