15 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

കണ്ണൂർ : കാറിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പട്ടാന്നൂർ സ്വദേശി കെ.വി. സുനീഷിനെ (42)യാണ് റേഞ്ച് എക്സൈസ് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി. പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.
അഞ്ചരക്കണ്ടി, ചക്കരക്കൽ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പനയത്താം പറമ്പ് – ചക്കരക്കൽ റോഡിൽ ബംഗ്ലാ മൊട്ടയിൽ വെച്ചാണ് 15 ലിറ്റർ മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായത്. പരിശോധനയിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ സജിത്ത് എം, രജിത്ത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.






