കായിക മേളദീപശിഖാ പ്രയാണം

കാലിക്കടവ് :
പിലിക്കോട് സി കൃഷ്ണൻ നായർ സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
ആദിത്യ മരുളുന്ന 67 മത് ചെറുവത്തൂർ സബ് ജില്ലാ കായികമേള ദീപശിഖ പ്രയാണത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ വിപിപി എം കെ പി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി ചന്തേര സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രൂപേഷ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് നൂറിൽ അമീൻ അധ്യക്ഷത വഹിച്ചു. ദീപശിഖ പ്രധാനാധ്യാപിക സി കെ ലതയും പ്രിൻസിപ്പൽ ടി.വി രഘുനാഥ് ചേർന്ന് ഏറ്റുവാങ്ങി. വാർഡ് മെമ്പർ ശശിധരൻ,
കെ സുമേശൻ, കെ പ്രശാന്ത്, പി വി വിനോദ് കുമാർ, കെ മനോജ് ബ്രിജേഷ് കുമാർ, ശശിധരൻ, എന്നിവർ സംബന്ധിച്ചു. ദീപശിഖയോട് അനുബന്ധിച്ച്
കാലിക്കടവ് ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.






