പെൺകുട്ടിയെമർദ്ദിച്ച മൂന്നു പേർക്കെതിരെ കേസ്

കണ്ണൂർ. ഘോഷയാത്രയിൽ ഡാൻസ് കളിക്കുന്നതിനിടെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത വിരോധത്തിൽ പെൺകുട്ടിയെ മർദ്ദിച്ചുവെന്ന പരാതിയിൽ മൂന്നു യുവാക്കൾക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. തയ്യിൽ സ്വദേശിനിയായ 18 കാരിയുടെ പരാതിയിലാണ് തയ്യിൽ മൈതാനപ്പള്ളിയിലെ ചിന്തൻഹൗസിൽ അനുരാഗ് ,തയ്യിലിലെ കോളി ഹൗസിൽ കൃഷ്ണൻ,മൈതാനപ്പള്ളിയിലെ സരോജിനി നിവാസിൽ മിഥുൻ എന്നിവർക്കെതിരെ കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് 29ന് രാത്രി 9.30 ന് കണ്ണൂർ മുനീശ്വരൻ കോവിലിനു മുന്നിൽ വെച്ച് ഗണേശ നിമഞ്ജന ഘോഷയാത്രക്കിടയിൽ ഡാൻസ് കളിക്കുന്നതിനിടെ പ്രതികൾ പരാതിക്കാരിയുടെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതികൾ തടഞ്ഞുവെച്ച് അടിച്ചു പരിക്കേൽപ്പിച്ചു വെന്ന പരാതിയിലാണ് കേസെടുത്തത്.






