പയ്യന്നൂരിൽകോടിയേരി സ്മൃതിയും ഫോട്ടോ പ്രദർശനവും തുടങ്ങി
പയ്യന്നൂർ : കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിയും സിപിഐ (എം)ന്റെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കേരള രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിലെ മായാത്ത മുഖം, കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി കോടിയേരി സ്മൃതിയും സെൽവൻ മേലൂരിന്റെ ഫോട്ടോ പ്രദർശനവുംഗാന്ധി പാർക്കിൽ വെച്ച് സിപിഎം നേതാവുംമുൻ സംസ്കാരിക വകുപ്പ് മന്ത്രിയുമായ എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ പി. സന്തോഷ് അധ്യക്ഷനായിരുന്നു. യോഗത്തിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. പി.ശ്യാമള,വി കുഞ്ഞികൃഷ്ണൻ, സരിൻ ശശി,എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രിൻസ് മൈക്കിൾ നയിച്ച “ഹൃദയ രാഗമായ് ” സംഗീത രാവ് അരങ്ങേറി. രണ്ടാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് എതിർദിശ പത്രാധിപർ സുരേഷ് കുമാർ പി കെ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോദ് കൃഷ്ണ” ഗാന്ധി : തിളക്കങ്ങൾ കളങ്കങ്ങൾ “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.തുടർന്ന് കോക്കാട് നാരായണൻ അവതരിപ്പിക്കുന്ന ഫ്രണ്ട് സ്റ്റേജിന്റെ നാടകം ‘ ഒടുക്കം ‘അരങ്ങേറും.
3 ന് വെള്ളിയാഴ്ചവൈകുന്നേരം 5 മണിക്ക് പ്രശസ്ത പ്രഭാഷകൻ അനിൽ ചേലേമ്പ്ര “ജനാധിപത്യം തെളിയുന്നതും മായുന്നതും “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.എ.വി രഞ്ജിത്ത് അധ്യക്ഷത വഹിക്കും.തുടർന്ന് ജോയ് മാസ്റ്റർ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ.
സമാപനദിവസമായ ഒക്ടോബർ 4ന് സമാപന ദിവസം വൈകുന്നേരം 5 മണിക്ക് മുൻ എംഎൽഎ സി.കൃഷ്ണൻ്റെ അധ്യക്ഷതയിൽ പ്രമുഖ പ്രഭാഷകനും കവിയും എഴുത്തുകാരനുമായ പി എൻ ഗോപീകൃഷ്ണൻ “ഭരണഘടനയെ ഭയക്കുന്നതാര്? “എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് സമ്മേളനത്തിൽ വെച്ച് സെൽവൻ മേലൂരിന് വി. നാരായണൻ ഉപഹാരം നൽകും.പുരോഗമന കലാസാഹിത്യ സംഘം,ലൈബ്രറി കൗൺസിൽ,ദൃശ്യ പയ്യന്നൂർഎന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഒക്ടോബർ ഒന്നു മുതൽ 4 ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
