LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

സ്കൂട്ടിയിൽ കാറിടിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം

img_4020.jpg
Spread the love

കണ്ണൂർ ആലക്കോട് സ്‌കൂട്ടിയിൽ കാറിടിച്ച് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. സ്കൂട്ടി യാത്രികനായ വായാട്ടു പറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് (46) ആണ് മരിച്ചത്. കരുവൻചാൽ നടുവിൽ മലയോര ഹൈവേയിൽ കരുവൻചാൽ ടൗണിന് സമീപം ചൈതന്യ നഗറിലെ കലുങ്കിൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.

ജിമ്മിയുടെ കെ.എൽ 59 എ.എ 0419 സ്‌കൂട്ടിയിൽ എതിരെ വന്ന കർണ്ണാടക രജിസ്ട്രേഷൻ കെ.എ 04 എം.വൈ. 9664 കാറിടിച്ചാണ് അപകടം. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.

നാട്ടുകാർ ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജിമ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിൽഡിംഗ് കോൺട്രാക്‌ട റാണ് ജിമ്മി. കരുവൻചാലിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.പി.എം വായാട്ടുപറമ്പ് ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!