തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ അത്‌ലറ്റിക് പരിശീലന സമാപനം
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘യുവജനങ്ങൾക്ക് കായിക പരിശീലനം ‘ എന്ന സൗജന്യ അത്‌ലറ്റിക് പരിശീലന സമാപനവും പരിശീലനാർത്ഥികൾക്കുളള ജഴ്സി വിതരണവും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിതയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട ധർമ്മടം പോലീസ് ഇൻസ്പെക്ടർ ശ്രീ . രജീഷ് തെരുവത്തപീടികയിൽ ഉദ്ഘാടനം നിർവഹിച്ചു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഈ സൗജന്യ അത്‌ലറ്റിക് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം യുവജനങ്ങളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുകയും, കായിക കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്. പരിശീലനത്തിലൂടെ യുവാക്കളിൽ ക്രമശീലവും ടീംസ്പിരിറ്റും വളർത്തി, സമൂഹത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുകയും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും, ലഹരിക്കെതിരായ ബോധവൽക്കരണം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, പ്രാദേശിക തലത്തിൽ മികച്ച അത്‌ലറ്റുകളെ വളർത്തുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ധർമ്മടം ബ്രണ്ണൻ കോളേജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.രജിത പ്രതീപ് ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി. ഫർസാന സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ബൈജു നങ്ങാരത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമേശൻ, പവിത്രൻ മുരിക്കോളി, മോഹനൻ മാസ്റ്റർ, റോജ.ടി.വി, സജിത.എൻ, സീമ.കെ, പരിശീലകരായ പ്രകാശൻ, സ്നേഹ റാണി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
