ഫുട്ബോൾ ബൈക്കിൽ തട്ടി മറിഞ്ഞ് യുവാവിന് പരിക്ക്

തളിപ്പറമ്പ : ബൈക്ക് യാത്രക്കിടെ ഫുട്ബോൾ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്കേറ്റു .പരാതിയിൽ പോലീസ് കേസെടുത്തു. കുറ്റ്യേരി പനങ്ങാട്ടൂരിലെ മീക്കാനപുറത്ത് ഹൗസിൽ പ്രശാന്തനാണ് (42) പരിക്കേറ്റത്. ഈ മാസം 12 ന് വൈകുന്നേരം 6.30 മണിക്ക് കുറ്റ്യേരി വായനശാലയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കളിക്കുന്നവർ ആരോ അശ്രദ്ധമായി പബ്ലിക് റോഡിലേക്ക് ബോൾ തട്ടിയതിനെ തുടർന്ന് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് സാരമായി പരിക്കേൽക്കുകയായിരുന്നു. പ്രശാന്തൻആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പ്രശാന്തൻ്റെ മാതാവ് എം. മീനാക്ഷി തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






