പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനെഅനുമോദിച്ചു

ചുഴലി :മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച സി.എച്ച്. സിദ്ധീക്കിന് സീതിസാഹിബ് വായനശാലയുടെ ആദരം. വായനശാലയുടെ പ്രഥമ പ്രസിഡന്റ് കെ. പി ഹസ്സയിനാർ പുരസ്കാരം കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഷറഫ് കെ.പി ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്പി മുഹമ്മദ്, എസ്.പി.
ബഷീർ, എം. അബ്ദുള്ള, മൂന്നാ വാർഡ് മെമ്പർ രാജീവൻ ,ഹാരിസ് പൊള്ളയാട്, ഇബ്രാഹിം ചോലക്കുണ്ടം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു,
എസ്.അബുൾനാസർ സ്വാഗതവും മുദസ്സിർ മുനീം നന്ദിയും പറഞ്ഞു.






