കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണവും പുരസ്കാര സമർപ്പണവും 26ന്

പയ്യന്നൂർ:പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന കെ .പി. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം ചരമവാർഷിക ദിനാചരണവും കേരളത്തിലെ മികച്ച നിയമസഭാ സാമാജികനുള്ള പ്രഥമ കെ.പി.കുഞ്ഞിക്കണ്ണൻ സ്മാരക പുരസ്കാര സമർപ്പണവും സെപ്തംബർ 26 ന് നടക്കും . വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ വെച്ചു നടക്കുന്ന ചടങ്ങ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവ്വഹിക്കുമെന്ന് കെ.പി.കുഞ്ഞിക്കണ്ണൻസ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച നിയമസഭാ സാമാജികനുള്ള പ്രഥമ കെ പി കുഞ്ഞികണ്ണൻ സ്മാരക പുരസ്കാരത്തിന് അർഹനായ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പുരസ്കാരം ഏറ്റുവാങ്ങും. ചടങ്ങിൽ ഭാരത രഥ പുരസ്കാര ജേതാവ് ഇ .കെ. പൊതുവാളെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആദരിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും അനുസ്മരണ പ്രഭാഷണം എം.കെ.രാഘവൻ എം.പിയും നിർവ്വഹിക്കും .ഡി .സി .സി പ്രസിഡണ്ടുമാരായ അഡ്വ:മാർട്ടിൻ ജോർജ്, പി.കെ. ഫൈസൽ ,ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ്എന്നിവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽട്രസ്റ്റ് ചെയർമാൻ കെ.എൻ.വാസുദേവൻ നായർ ,വി.വി.ഉണ്ണികൃഷ്ണൻ, എം.പി.ഉണ്ണികൃഷ്ണൻ, എൻ.ഗംഗാധരൻ, കെ.വി.ഭാസ്കരൻ ,കെ.എം.ശ്രീധരൻ, ടി.വി.പവിത്രൻ, കെ.പി. ദിനേശൻ എന്നിവർ പങ്കെടുത്തു.






