കുഴഞ്ഞുവീണു മരിച്ചു

പയ്യന്നൂര്‍: ശുചിമുറിയില്‍ കുഴഞ്ഞു വീണ് മരണപ്പെട്ടു. കാറമേലിലെ പുതിയ പുരയില്‍ പ്രകാശന്‍ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മുതിയലത്തെ ഭാര്യാ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കൾ ഉടന്‍ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതരായ കുഞ്ഞമ്പു വിശ്വകര്‍മ്മന്റേയും പി.പി. ജാനകിയുടേയും മകനാണ്. ഭാര്യ: സജിത (മുതിയലം). മക്കള്‍: സഞ്ജു, തീര്‍ത്ഥ. സഹോദരങ്ങള്‍: പൂമണി (കാറമേല്‍), ശ്യാമള (പുറക്കുന്ന്), തങ്കമണി (തിമിരി), വസന്ത (കുഞ്ഞിമംഗലം), പരേതനായ അശോകന്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി






