യുവാവിനെ വാളുകൊണ്ട് വധിക്കാൻ ശ്രമം മൂന്ന് പേർ അറസ്റ്റിൽ

ബേക്കൽ: ദേശീയപാത നിർമ്മാണ കമ്പനിയിലെ തൊഴിലാളിയെ വാക്തർക്കത്തിനിടെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേർവധശ്രമത്തിന് അറസ്റ്റിൽ. മേഘ കൺസ്ട്രഷൻ കമ്പനിയിലെ തൊഴിലാളി പഞ്ചാബ്ലാഹോർ സ്വദേശി ഗുരു ബോജ് സിങ്ങിൻ്റെ പരാതിയിലാണ് സഹ തൊഴിലാളികളായ ഹർസിം രഞ്ജിത് സിങ്ങ്,രഞ്ജിത് സിങ്ങ്, മണി സിങ്ങ് എന്നിവരെയാണുവധശ്രമത്തിന് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്.. 16 ന് വൈകുന്നേരം 5 മണിക്ക് മൈലാട്ടിയിലെ ലേബർബേസ് ക്യാമ്പിൽ വെച്ചായിരുന്നു സംഭവം.രാവിലെ ബസിൽ വെച്ചുണ്ടായ വാക് തർക്കത്തെ തുടർന്ന് ഒന്നാം പ്രതി വാളുകൊണ്ടു പുറത്തു വെട്ടുകയും രണ്ടാം പ്രതി ഇരുമ്പ് റാഡ്കൊണ്ടും മൂന്നാം പ്രതി കൈ കൊണ്ടും അടിക്കുകയും ഒന്നാം പ്രതി വീണ്ടും വാളുകൊണ്ടു കഴുത്തിന് വെട്ടാൻ ശ്രമിച്ചപ്പോൾ കൈ കൊണ്ടു തടുത്തതിൽ ഇടതുകൈയുടെ മസിലിന് വെട്ടേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരൻ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.






