LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം തട്ടിയെടുത്ത അഞ്ചു പേർക്കെതിരെ കേസ്

img_2837.jpg
Spread the love

കണ്ണൂർ: കോടികളുടെ ടേൺ ഓവറുണ്ടെന്ന് വിശ്വസിപ്പിച്ച് മാർക്കറ്റിംഗ് കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം നൽകി 87 ലക്ഷം രൂപ വാങ്ങിച്ച ശേഷം പങ്കാളിത്തം നൽകാതെയും ലാഭ വിഹിതം നൽകാതെയും വഞ്ചിച്ചുവെന്ന് കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം ടൗൺ പോലീസ് കേസെടുത്തു. ഏച്ചൂർ മുണ്ടേരിമൊട്ടയിലെ ഫൗസിയ മൻസിലിൽ അബ്ദുൾ മുനീർ കല്യാടംപൊയിലിന്റെ പരാതിയിലാണ് കണ്ണൂർ ഗവ.ആശുപത്രിക്ക് സമീപം അപ്പാർട്ട് മെന്റിൽ താമസിക്കുന്ന കുഞ്ഞിമൊയ്തു (69), ധനിഷ് ഹംസ വള്ളിയിൽ (40), വി.മുഹമ്മദ് സനൂൺ(30), നജ്മ (35), ഭർത്താവ് സിറാജ് (42) എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. ഒന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ -തലശേരിയിലുളള സെൻട്രൽ ഫാർമമാർക്കറ്റിംഗ് സ്ഥാപനങ്ങളിൽ നിക്ഷേപകരെ തേടുന്നു എന്ന് പറഞ്ഞ പ്രകാരം പരാതിക്കാരൻ ഉടമയെ സമീപിക്കുകയും നിക്ഷേപത്തിന്റെ 50 ശതമാനം പ്രതികൾ വഹിക്കാമെന്നും ബാക്കി വരുന്ന 50 ശതമാനം തുകയായ 87 ലക്ഷം രൂപ പരാതിക്കാരനും സുഹൃത്തുക്കളും 2020 നവംബർ 5 ന് നൽകുകയും 2021 എപ്രിൽ മാസം സ്ഥാപനം തുടങ്ങി പരാതിക്കാരനെയും സുഹൃത്തുക്കളെയും ബിസിനസിൽ പങ്കാളിയാക്കാതെയും സ്ഥാപനത്തിന്റെ കണക്കുകൾ കാണിച്ച് ലാഭ വിഹിതം നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!